- Advertisement -

- Advertisement -

ബ്രദർ പി.എം. ചെറിയൻ (മക്രോണി ബേബിചായൻ – 75) നിത്യതയിൽ

കോട്ടയം: ഐ.പി.സി മുൻ ജനറൽ കൗൺസിൽ അംഗവും, ഐ.പി.സി എഡ്യൂക്കേഷൻ ആൻഡ് വെൽഫയർ സമിതിയുടെ (IPCEWS) ജനറൽ സെക്രട്ടറിയുമായിരുന്ന ബ്രദർ പി.എം. ചെറിയൻ (മക്രോണി ബേബിച്ചായൻ – 75) ഫെബ്രു.4ന് വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി കോട്ടയം ഫിലഡൽഫിയ സഭാംഗം ആയിരുന്നു താൻ കോട്ടയത്തെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ്. ഗുഡ് ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി, ശാലേം ട്രാക്റ്റ് സൊസൈറ്റി എന്നിവയുടെ പ്രസിഡൻറ്റ് ആയിരുന്നു പരേതൻ.

post watermark60x60

ഭൗതിക ശരീരം ഫെബ്രുവരി 10 ഞായറാഴ്ച വൈകുന്നേരം മാങ്ങാനം മക്രോണിയിൽ ഉള്ള സ്വഭവനത്തിൽ എത്തിക്കുന്നതും, സംസ്കാരം ഫെബ്രുവരി 11 തിങ്കളാഴ്ച രാവിലെ മുട്ടമ്പലത്തുള്ള സെമിത്തേരിയിൽ കഞ്ഞിക്കുഴി ഐ.പി.സി. ഫിലഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നതാണ്.

ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ അനുശോചനവും, പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

You might also like
Comments
Loading...