കാസർഗോഡ്: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിൽ പ്രവേശിച്ചശേഷം മടങ്ങവെ യുവാവ് റിയാദിൽ വാഹനാപകടത്തിൽ മരിച്ചു.

ചിറ്റാരിക്കാൽ സ്വദേശിയും റിയാദിലെ അൽമറായിഹാദി നാസർ കന്പനിയിലെ സെക്രട്ടറിയുമായ റോബിൻ സെബാസ്റ്റ്യ (35) നാണു മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ റിയാദ് അൽഖർജിലായിരുന്നു അപകടം. റോബിൻ ഓടിച്ചിരുന്ന വാനിന്റെ ടയർ പൊട്ടി വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇതിനു പിന്നാലെ ഭാര്യ മൂന്നാമത്തെ കുട്ടിക്ക് ജൻമം നൽകുകയും ചെയ്തു.
ചിറ്റാരിക്കാലിലെ റിട്ട. അധ്യാപക ദമ്പതിമാരായ അടിച്ചിലാമ്മാക്കൽ സെബാസ്റ്റ്യന്റെയും സെലിന്റെയും മകനാണ് റോബിൻ. ഭാര്യ: അനു (നഴ്സ്, കിംഗ് ഖാലിദ് ഹോസ്പിറ്റൽ, റിയാദ്). മക്കൾ: ഫ്രാൻസിസ്, ദേവസ്യ.