- Advertisement -

പാസ്റ്റർ മാത്തുക്കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കൊല്ലം: ഐ.പി.സി നിലമേൽ സെന്ററിൽ ഇലവുപാലം സഭയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ മാത്തുക്കുട്ടി എൻ. കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൊച്ചുപദേശി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം തന്റെ 18-ാം വയസിൽ സുവിശേഷ വേലയ്ക്കു വേണ്ടി ഇറങ്ങിത്തിരിച്ചു. സുവിശേഷം അധികം ചെന്നിട്ടില്ലാത്ത കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ 40 വർഷങ്ങൾക്കു മുൻപ് തന്നെ സുവിശേഷ പ്രവർത്തനം തുടങ്ങി വച്ചു. സുവിശേഷീകരണ പ്രവർത്തനങ്ങളെ കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. നിലവിൽ ഇലവുപാലം പ്രദേശത്ത് ഒരു ട്യൂഷൻ സെന്റർ ആരംഭിക്കുകയും വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി വരികയുമായിരുന്നു. സംസ്കാരശുശ്രൂഷ പിന്നീട്.
ഭാര്യ – ഫിലോമിന
മക്കൾ – മനോജ്, മനേഷ്

-ADVERTISEMENT-

You might also like
Comments
Loading...