- Advertisement -

വാഹനാപകടം; പ്രെയ്സ് ജോസിസ് (19) നിത്യതയിൽ ചേർക്കപ്പെട്ടു

എറണാകുളം: ഷാർജ ലോഗോസ് ക്രിസ്ത്യൻ ഫെലോഷിപ്പ് സഭയുടെ സഹശുശ്രൂഷകനായിരിക്കുന്ന ഇവാ. മാർട്ടിൻ ജോസിസിന്റെ (ഷിബു) മകൻ പ്രെയ്സ് ജോസിസ് (19) എറണാകുളത്ത് വച്ച് ഇന്നലെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. ബൈക്കിന്റെ പിന്നിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന പ്രെയ്സ് ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കുകളുമായി ഇന്നലെ മുതൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു.

Download Our Android App | iOS App

സംസ്‍കാരം പിന്നീട്. മാതാവ് സിനി ജോസിസ്, ഏക സഹോദരി നൈസ് ജോസിസ്. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളുടെ സമാധാനത്തിനായി ദൈവജനം പ്രാർത്ഥിച്ചാലും.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...