- Advertisement -

ഭര്‍ത്താവ് ഓടിച്ച വാഹനം പോസ്റ്റിൽ ഇടിച്ച്‌ മലയാളി യുവതിക്ക് റാസല്‍ഖൈമയിൽ ദാരുണാന്ത്യം

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ കറാനില്‍ ഭര്‍ത്താവ് ഓടിച്ച വാഹനം വിളക്കുകാലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാസര്‍കോഡ് സ്വദേശിനി ദിവ്യ (25) യാണ് മരണപ്പെട്ടത്. റാക് കോര്‍ക്ക്വെയര്‍ പോര്‍ട്ടില്‍ ഹച്ചിസണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ പട്ടാമ്പി സ്വദേശി പ്രവീണിന്റെ ഭാര്യയാണ്. പ്രവീണാണ് കാര്‍ ഓടിച്ചിരുന്നത്.

Download Our Android App | iOS App

ഒപ്പമുണ്ടായിരുന്ന രണ്ട് വയസ്സുകാരനായ മകന്‍ ദക്ഷിനും പ്രവീണും അദ്ഭുതകരമായി രക്ഷപ്പെട്ടു. കാസര്‍കോട് നീലേശ്വരം തുയ്യത്തില്ലം ശങ്കരന്‍ ഭട്ടതിരി-ജലജ ദമ്ബതികളുടെ മകളാണ് ദിവ്യ. ഷാര്‍ജയില്‍ ഒരു പരിപാടിക്ക് പങ്കെടുത്ത് തിരികെ റാസല്‍ഖൈമയിലെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിളക്കുകാലില്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദിവ്യ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു.

-ADVERTISEMENT-

You might also like
Comments
Loading...