- Advertisement -

പാസ്റ്റർ എം. സി. ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല: ഐ.പി.സി. യു.എ.ഇ. റീജിയൻ സ്ഥാപക അദ്ധ്യക്ഷനും ദീർഘകാലം ഐ.പി.സി. അബുദാബി സഭയുടെ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ എം.സി. ചാക്കോ (77)നിത്യതയിൽ പ്രവേശിച്ചു.

post watermark60x60

ഡിസംബർ 14ന് രാവിലെ ഉണ്ടായ മസ്തിഷ്ക്കാഘാതത്തെത്തുടർന്ന് തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എഴുപത്തിയേഴ് വയസ്സായിരുന്നു പ്രായം.

യു. എ. ഇ ൽ ദീർഘകാലം ഉന്നതസ്ഥാനങ്ങളിൽ ഉദ്യോഗത്തിലായിരുന്ന ദൈവഭൃത്യന്റെ വിയോഗം സഭക്ക് ഒരു കനത്ത നഷ്ടം തന്നെയാണ്.

യു.എ.ഇയിൽ ദീർഘകാലം പോലീസിൽ ഉദ്യോഗത്തിലായിരുന്ന ദൈവഭൃത്യൻ, അബുദാബിയിലെ ശുശ്രൂഷയിൽ നിന്നും വിരമിച്ച് തിരുവല്ല നെല്ലാട് സ്വഭവനത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ഭാര്യ: സൂസി ചാക്കോ, മക്കൾ: പ്രെറ്റി, പ്രിൻസി, പാസ്റ്റർ എബി (അക്കാഡമിക് ഡീൻ, ഇന്ത്യ ബൈബിൾ കോളേജ്, കുമ്പനാട്) പ്രിയ, ബോബി.

സംസ്കാരം ഡിസംബർ 29 ശനിയാഴ്ച രാവിലെ നടക്കും വള്ളംകുളം താബോർ ഐ.പി.സി സഭയുടെ നേതൃത്വത്തിൽ നടക്കും.

 

-ADVERTISEMENT-

You might also like
Comments
Loading...