- Advertisement -

റിയാദിൽ മലയാളി യുവാവ് മരിച്ച നിലയിൽ

റിയാദ്: അങ്കമാലി കറുകുറ്റിക്കാരൻ ആയ റോമിയെയാണ് (35 വയസു) ഷിമേഴ്‌സിയിലെ വീട്ടിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. റോമി ജോലിക്കു എത്താത്തതിനെ തുടർന്ന് വിളിച്ചെങ്കിലും ഉത്തരം ഇല്ലാതിരുന്നതിനാൽ സുഹൃത്തുക്കൾ എത്തി വീട് നോക്കിയത്. റോമിയുടെ ശരീരം ബാത്‌റൂമിൽ ആയിരുന്നു കാണപ്പെട്ടത്. പോലീസ് എത്തി മൃദദേഹം മോർച്ചറിയിലേക്ക് മാറ്റി. സൈലന്റ് ആയ ഹൃദയാഘാദമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം. റോമിയും ഭാര്യ സിനിയും കുഞ്ഞുമായി നല്ല കുടുംബ ജീവിതം നയിച്ച് വരികയായിരുന്നു. അവധിയെ തുടർന്ന് ഭാര്യയും കുഞ്ഞും നാട്ടിലേക്കു പോയിരുന്നു. റോമി നാളെ പോകാൻ ഇരിക്കവെയാണ് മരണപ്പെട്ടത് ഭാര്യ സിനി കിംഗ് ഫാഹദ് മെഡിക്കൽ സിറ്റിയിൽ നേഴ്സ് ആണ്. അഞ്ചു വയസുള്ള മകനുണ്ട്. റോമി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനായി നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സുഹൃത്തുക്കൾ ഉത്സാഹിക്കുന്നു.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...