- Advertisement -

- Advertisement -

പാസ്റ്റർ റ്റി.റ്റി. തോമസ് (ബഹ്‌റൈൻ) നിത്യതയിൽ ചേർക്കപ്പെട്ടു

ബഹ്‌റൈൻ: തലച്ചോറിലുണ്ടായ രക്തസ്രാവത്തേത്തുടർന്ന് ചികിത്സയിലായിരുന്ന ഐ.പി.സിയിലെ സീനിയർ ഗുശ്രൂഷകനായിരുന്ന പാസ്റ്റർ റ്റി.റ്റി. തോമസ് (തങ്കച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി ബഹ്‌റൈനിലെ കിംഗ് ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിവരം അറിഞ്ഞ നിമിഷം തന്നെ ക്രൈസ്തവ എഴുത്തുപുരയും ദൈവദാസന്റെ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന അഭ്യർത്ഥിച്ചു കൊണ്ട് വാർത്ത നൽകിയിരുന്നു. ലോകമെമ്പാടും ദൈവമക്കൾ അദ്ദേഹത്തിന്റെ സൗഖ്യത്തിനായി പ്രാർത്ഥനയിൽ ആയിരുന്നെങ്കിലും ദൈവഹിതം മറിച്ചായിരുന്നു.

post watermark60x60

ഐ.പി.സി. ബഹ്‌റൈൻ സഭയുടെ സീനിയർ പാസ്റ്ററും, ന്യൂ ഇന്ത്യൻ സ്‌കൂളിന്റെ സ്ഥാപകനും ബഹ്‌റൈനിലെ ആദ്യകാല മലയാളഭാഷയിലെ ക്രിസ്‌തീയ സഭാസ്ഥാപകരിൽ ഒരാളുമാണ് തങ്കച്ചായൻ. പ്രിയ കർതൃദാസാന്റെ ദേഹവിയോഗം ബഹ്റൈനിലുള്ള പെന്തക്കോസ്ത് സമൂഹത്തിന് നികത്താൻ കഴിയാത്ത വിടവാണെന്ന് പ്രമുഖർ പ്രതികരിച്ചു.

സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...