കൊട്ടാരക്കര: മൈലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊട്ടാരക്കര റ്റി.പി.എം സഭാ വിശ്വാസിയായ കൊട്ടാരക്കര തൃക്കണ്ണമംഗൽ ആനക്കോട്ടൂർ ബാബുവിന്റെ മകൻ ബിൻസൺ ബാബു മരിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിൻസനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ജീവൻ നഷ്ടപ്പെട്ടത്. ജിൻസിയാണ് ഭാര്യ. ഏക മകള്‍ നാലു മാസം പ്രായമായ ഇവാനിയ. സംസ്കാരം പിന്നീട്.