കേരളാ സ്റ്റേറ്റ് വൈ.പി.ഇ ദിനം ജൂലൈ 8
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റിന്റെ യുവജന വിഭാഗമായ കേരളാ സ്റ്റേറ്റ് വൈ.പി.ഇ യുടെ നേതൃത്വത്തിൽ ജൂലൈ 8 ന് കേരളാ സ്റ്റേറ്റ് വൈ.പി.ഇ ദിനമായിരിക്കും. യുവജനങ്ങൾക്കായി പ്രാർത്ഥന, പ്രബോധനം, പ്രസംഗം എന്നിവ ഉണ്ടായിരിക്കും. എല്ലാ യൂണിറ്റുകളിലും പരസ്യ സുവിശേഷികരണവും സാമൂഹിക പ്രവർത്തനങ്ങളും വൈ.പി.ഇ അംഗങ്ങളുടെ പ്രത്യേക പ്രോഗ്രാമും നടക്കും. വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ എ.റ്റി ജോസഫ്, വൈ.പി.ഇ സംസ്ഥാന സെക്രട്ടറി ബ്രദർ മാത്യു ബേബി, വൈ.പി.ഇ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ അഭിലാഷ് എ.പി എന്നിവരും മറ്റു ഭാരവാഹികളും നേതൃത്വം നൽകും.
-Advertisement-