റ്റി.പി.എം ഡൽഹി സെന്റർ യൂത്ത് ക്യാമ്പ്‌ നാളെ മുതൽ

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ വാർഷിക യൂത്ത് ക്യാമ്പ്‌ നാളെ മുതൽ ജൂൺ 28 വരെ ഡൽഹി ഉത്തംനഗർ ചാണക്യാ പ്ലെയിസ് സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കും. നാളെ രാവിലെ 8 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ 10 മണിക്ക്‌ പ്രാരംഭയോഗം ആരംഭിക്കും.
ഡൽഹി സെന്ററിലെ 28 പ്രാദേശിക സഭകളിലെ യുവജനങ്ങൾ പങ്കെടുക്കും.
‘The Eye’ എന്നതാണ് ക്യാമ്പിന്റെ ചിന്താ വിഷയം. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക്ക് പ്രത്യേകം യോഗങ്ങൾ നടക്കും. ബൈബിൾ സ്റ്റഡി ഉൾപ്പെടെ എല്ലാ യോഗങ്ങളും ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കും. ബൈബിൾ ക്വിസ്, ബൈബിൾ കടംങ്കഥ, ഗ്രൂപ്പ് ഡിസ്കഷൻ, അനുഭവ സാക്ഷ്യങ്ങൾ, ഡിബൈറ്റ്, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങളും ഉണ്ടായിരിക്കും. സബ് ജൂനിയർ, ജൂനിയർ ഗ്രൂപ്പിന് ബൈബിൾ ക്വിസും സീനിയർ, സൂപ്പർ സീനിയർ ഗ്രൂപ്പിന് ബൈബിൾ കടംങ്കഥയും ‘സദൃശവാക്യങ്ങൾ, മത്തായി’ എന്നി പുസ്തകങ്ങളിൽ നിന്നും ആയിരിക്കും.
13 വയസ്സ് മുതൽ 45 വരെയുള്ള അവിവാഹിതർ ആയ യുവതി-യുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. യൂത്ത് ക്യാമ്പന്റെ അനുഗ്രഹത്തിനായി റ്റി.പി.എം ഡൽഹി സെന്ററിലെ എല്ലാ ലോക്കൽ സഭകളിലും ജൂൺ 23 നു ഉപവാസ പ്രാർത്ഥന നടന്നു. സണ്ടേസ്കൂൾ അധ്യപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്യാമ്പിന് ക്രമീകരണങ്ങൾ ഒരുക്കും. താമസം, ഭക്ഷണം സെന്റർ ഫെയ്ത്ത് ഹോമിൽ ഒരുക്കിയിട്ടുണ്ട്. ക്യാമ്പിനു പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ ഡൽഹി സെന്ററിലെ ഏതെങ്കിലും പ്രാദേശിക സഭയുമായി ബന്ധപ്പെടുക. രജിസ്ട്രേഷൻ സൗജന്യമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like