പി.വൈ.പി.എ. പ്രവർത്തനോത്ഘാടനം ഇന്ന് കൊട്ടാരക്കരയിൽ

കുമ്പനാട്: അലിഖിത രീതികൾക്ക് സമൂല മാറ്റം വരുത്തി, വേദികളിൽ നിന്നും യുവജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാൻ കേരള സ്റ്റേറ്റ് പി.വൈ.പി.എയുടെ പ്രഥമ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ രൂപരേഖയായി. ഇതിന് മുന്നോടിയായി 2018 – ’21 കാലയളവിലെ സംസ്ഥാന പി.വൈ.പി.എയുടെ പ്രവർത്തനോത്ഘാടനം ഇന്ന് കൊട്ടാരക്കരയിൽ നടത്തപ്പെടും. ഇന്ന് രാവിലെ നടക്കുന്ന കാത്തിരിപ്പ് യോഗത്തിൽ പാസ്റ്റർ ശരത് പുനലൂർ മുഖ്യ സന്ദേശം നൽകും.

ഉച്ചയ്ക്ക് ശേഷം മധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. കേരള തിയോളജിക്കൽ സെമിനാരി, കൊട്ടാരക്കരയിൽ വൈകിട്ട് പാസ്റ്റർ വി.പി. ഫിലിപ്പ് വചന ശുശ്രുഷ നടത്തുന്ന സമാപന സമ്മേളനത്തിൽ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് സമർപ്പണ ശുശ്രുഷ നിർവഹിക്കും. സുവി. സാമുവേൽ വിത്സനോടൊപ്പം പി.വൈ.പി.എ കേരള സ്റ്റേറ്റ് ക്വയർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

‘സുവിശേഷീകരണം, സേവനം, ആത്മീയത’ എന്നിവയ്ക്ക് പ്രാമുഖ്യം, കേരളത്തിലുടനീളം പരസ്യയോഗങ്ങൾ, കുറ്റമറ്റ രീതിയിൽ പി.വൈ.പി.എ അംഗത്വം, സാമൂഹികസേവനങ്ങൾക്ക് ഊന്നൽ, മേഖല, സെന്റർ, ലോക്കൽ തലങ്ങളിൽ പി.വൈ.പി.എയെ ശക്തിപ്പെടുത്തൽ, എന്നിവയാണ് പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ.

post watermark60x60

പ്രസിഡന്റായി ഇവാ. അജു അലക്സും, വൈസ്
പ്രസിഡന്റ്മാരായ പാസ്റ്റർ സാബു ആര്യപ്പള്ളിൽ, സുവി. ബെറിൽ ബി. തോമസ്‌, സെക്രട്ടറിയായി ഇവാ. ഷിബിൻ സാമുവേലും,
ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ഷിബു എൽദോസ്, സന്തോഷ് എം പീറ്റർ ട്രഷററായി വെസ്‌ലി പി. എബ്രഹാമും, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ്‌ ജോർജ് എന്നിവർ അടങ്ങുന്ന എട്ട് അംഗ ഭരണ സമിതി മെയ് 23നാണ് ചുമതലയേറ്റത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like