പി.വൈ.പി.എ അടൂർ വെസ്റ്റ് സെന്റർ: ലഹരി വിരുദ്ധ ബോധവത്കരണം

അടൂർ: ഐ പി സി അടൂർ (W) സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ 2018 ജൂൺ 23 ശനിയാഴ്ച 2 മണി മുതൽ 4 മണി വരെ അടൂർ കേന്ദ്രമാക്കി ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നു. അടൂർ MLA ചിറ്റയം ഗോപകുമാർ ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ Excise Deputy Commissioner കെ. ചന്ദ്രബാലൻ മുഖ്യാഥിതി ആയി പങ്കെടുക്കുന്നു. പ്രസ്‌തുത മീറ്റിംഗിൽ ഐ.പി.സി. അടൂർ (W) സെന്റർ പാസ്റ്റർ തോമസ് ജോസഫ് സമർപ്പണ പ്രാർത്ഥന നടത്തുകയും സുവി. അജി ഐസക് മുഖ്യ സന്ദേശം നൽകുകയും ചെയ്യും. ജോൺസൻ ഡേവിഡ് ഗാനശുശ്രൂഷക്കു നേതൃത്വം നൽകുകയും ഹാഗിയോസ്‌ ടീമിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ നാടകം അവതരിപ്പിക്കയും ചെയ്യുന്നു.

-Advertisement-

You might also like
Comments
Loading...