പാലാ ഈസ്റ്റ് കേന്ദ്രമാക്കി ഐ.പി.സി പുതിയ സെന്റർ രൂപീകരിക്കുന്നു

പാലാ: ഐ.പി.സി പാലാ ഈസ്റ്റ് കേന്ദ്രമാക്കിയുള്ള പുതിയ സെന്ററിന്റെ രൂപീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, സമർപ്പണ പ്രാർത്ഥനയും ഇന്ന് പാലാ മിൽക്ക്ബാർ ആഡിറ്റോറിയത്തിൽ ഐ.പി.സി കോട്ടയം മേഖല പ്രസിഡന്റ് പി.എ. മാത്യുവിന്റെ അധ്യക്ഷതയിൽ നടന്നു. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റെ സെക്രട്ടറി പാസ്റ്റർ സി.സി. എബ്രഹാം മുഖ്യസന്ദേശം നൽകി. ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് കെ സി തോമസ്‌ പ്രവർത്തനോദ്ഘാടനവും, സമർപ്പണ പ്രാർത്ഥനയും നടത്തി. കഴിഞ്ഞ ദീർഘ വർഷങ്ങളായി ഐ.പി.സി യിൽ ശുശ്രുഷകനായ
പാസ്റ്റർ പി.സി. മാത്യു പാലാ ഈസ്റ്റ് പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്തു. കേരളാ സ്റ്റേറ്റ് കൗൺസിൽ മേമ്പേഴ്സും കേരളാ സ്റ്റേറ്റ് പി.വൈ.പി.എ എക്സിക്യൂട്ടിവുകളും ആശംസകൾ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...