റ്റി.പി.എം അന്തർദേശീയ യുവജന ക്യാമ്പ് ചെന്നൈയിൽ
ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അന്തർദേശീയ യുവജന ക്യാമ്പ് ഒക്ടോബർ 4 മുതൽ 7 വരെ സഭ ആസ്ഥാനമായ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂരിൽ നടക്കും. ഇന്ത്യയുടെ പല ഭാഗങ്ങളിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുക്കും. ‘The zeal of God for you’ എന്നതാണ് ചിന്താവിഷയം.
14 മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതർ ആയ യുവതി -യുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഒക്ടോബർ 4 ന് രാവിലെ 10 മണിക്ക് പ്രാരംഭയോഗം ആരംഭിക്കും തുടർന്ന് 7 ന് വിശുദ്ധ സഭായോഗത്തോട് യുവജന ക്യാമ്പ് സമാപിക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക് പ്രത്യേകം യോഗങ്ങൾ നടക്കും. ബൈബിൾ സ്റ്റഡി ഉൾപ്പെടെ എല്ലാ യോഗങ്ങളും ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കും. ബൈബിൾ ക്വിസ്, ബൈബിൾ കടംങ്കഥ, ഗ്രൂപ്പ് ഡിസ്കഷൻ, അനുഭവ സാക്ഷ്യങ്ങൾ, ഡിബൈറ്റ്, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങളും ഉണ്ടായിരിക്കും.
യുവജന ക്യാമ്പന്റെ അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റി.പി.എം സഭകളിൽ ഉപവാസ പ്രാർത്ഥനയും നടക്കും.
സണ്ടേസ്കൂൾ അധ്യാപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്യാമ്പിന് ക്രമീകരണങ്ങൾ ഒരുക്കും. യുവജനങ്ങൾക്കായി താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ് സർവീസുകള്‍ ഇരുമ്പല്ലിയൂരിലേക്ക് ക്രമീകരിക്കും. താമസവും ഭക്ഷണ സൗകര്യവും സഭ ആസ്ഥാനത്തു ഒരുക്കും. ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ യുവജന ക്യാമ്പാണിത്. ക്യാമ്പിനു പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ അടുത്തുള്ള റ്റി.പി.എം സഭയുമായി ബന്ധപ്പെടുക. രജിസ്ട്രേഷൻ സൗജന്യമാണ്.