ഐ പി സി കണ്ണൂർ സെന്റർ ഉണർവ്വ് യോഗങ്ങൾ

 കണ്ണൂർ : ഐപിസി കണ്ണൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉണർവ് യോഗങ്ങളും ഉപവാസം പ്രാർത്ഥനയും വളക്കൈ ഐപിസി എബനേസർ സഭയിൽ വെച്ചു ആരംഭിച്ചു. ഡിസ്ട്രിക്ട് പാസ്റ്റർ മോനി ചെന്നിത്തല ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട് വചനശുശ്രൂഷ നിർവഹിക്കുന്നു. സെന്ററിലെ വിവിധ സഭകളിലെ കർതൃദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന യോഗങ്ങൾ ഇന്നു ഉച്ചയോടെ സമാപിക്കും. ശേഷം നടക്കുന്ന പൊതുയോഗത്തിൽ വിദ്യാർത്ഥികൾക്കും വിധവമാർക്കുമുള്ള സഹായവിതരണവും നടക്കും. പത്താംക്‌ളാസിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like