പിവൈപിഎ മെഗാ ബൈബിൾ ക്വിസ്: ഗ്രാൻറ് ഫിനാലയിലേക്ക് അഞ്ചു പേർ യോഗ്യത നേടി
ഷാർജ: പിവൈപിഎ യുഎഇ റീജിയൻ മെഗാ ബൈബിൾ ക്വിസ് ഫൈനൽ റൗണ്ടിലേക്ക് അഞ്ചു പേരെ തിരഞ്ഞെടുത്തു. എലിസബത്ത് വർഗീസ് (ഐപിസി അലൈൻ), ജോൺ കെ. പോൾ (ഐപിസി അബുദാബി), മനോജ് ഏബ്രഹാം (ഐപിസി വർഷിപ്പ് സെൻറർ- ഷാർജ), മനോജ് ഉമ്മൻ (ഐപിസി വർഷിപ്പ് സെൻറർ- ഷാർജ), നാൻസി മനോജ് (ഐപിസി വർഷിപ്പ് സെൻറർ- ഷാർജ) എന്നിവരാണ് നോക്കൗട്ട് ലെവൽ രണ്ടാംപാദത്തിൽ വിജയികളായത്.
ജൂൺ 2ന് ഷാർജ വർഷിപ്പ് സെൻററിൽ നടന്ന സമ്മേളനത്തിൽ പിവൈപിഎ റീജിയൻ പ്രസിഡന്റ് പാസ്റ്റർ പി എം ശാമുവേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ പരീക്ഷ ക്രമീകരണങ്ങൾ വിശദീകരിച്ചു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ്, റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജൻ ഏബ്രഹാം, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ, പാസ്റ്റർ റെജിമോൻ ജേക്കബ്, പാസ്റ്റർ ജോയ് ഫിലിപ്പ്, പാസ്റ്റർ ദിലു ജോൺ എന്നിവർ പ്രാർത്ഥന നയിച്ചു. അനു ഷാലോം, ജോയിസ് വളളംകുളം, ബ്ലസൻ, മജു പുന്നൂസ്, ജെൻ ജോൺസൺ എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സെപ്റ്റംബർ 15ന് ഷാർജ വർഷിപ്പ് സെൻറാണ് ഗ്രാൻഡ് ഫിനാലക്ക് വേദിയാകുന്നത്. ഏഴ് റൗണ്ടുകളിലായ് നടക്കുന്ന ഗ്രാൻഡ് ഫിനാലയുടെ തൽസമയ സംപ്രേക്ഷണവും ഉണ്ടാവും.
റീജിയൻ ഭാരവാഹികളായ ജെൻസൺ മാമ്മൻ, ജോബിൻ ജോൺ, ബ്ലസ്സൺ തോണിപ്പാറ, റോബിൻ സാം മാത്യു എന്നിവർ നേതൃത്വം നൽകി.