അപ്കോൺ പ്രാർത്ഥനാ സംഗമം

അബുദാബി: അബുദാബി പെന്തെകോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ 2018 മെയ് 26 ശനിയാഴ്ച ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ വെച്ച് പ്രാർത്ഥനാ സംഗമം നടത്തപ്പെടുന്നു.

അബുദാബിയിൽ ഉള്ള ദൈവജനം ഒരുമിച്ചുകൂടി വിവിധ വിഷയങ്ങൾക്കായി പ്രാർത്ഥിക്കുവാൻ രാവിലെ 9 മുതൽ 3 മണിവരെയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ ബി മോനച്ചൻ കായംകുളം മുഖ്യ സന്ദേശം നല്‍കും.

അപ്കോൺ പ്രയർ കോർഡിനേറ്റേഴ്സും, അംഗത്വ സഭകളിലെ ദൈവദാസന്മാരും പ്രാർത്ഥനക്കും അപ്കോൺ ക്വയർ സംഗീത ശുശ്രൂഷക്കും നേതൃത്വം നല്‍കും.

അബുദാബിയിൽ ഉള്ള എല്ലാ ദൈവമക്കളെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ ബെന്നി പി ജോൺ (പ്രസിഡന്റ്‌) – 0507900633, സാം സക്കറിയ ഈപ്പൻ (സെക്രട്ടറി) – 0505211628.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.