കൊച്ചിൻ ബൈബിൾ കോളേജിന്റെ 3-മത് ബിരുദദാനം നടന്നു
ഷാർജ: കൊച്ചിൻ ബൈബിൾ കോളേജ് മൂന്നാമത് ബിരുദദാനം മെയ് 19 ന് സെന്റ് മാർട്ടിൻ ഹാളിൽ വച്ച് നടന്നു. ബൈബിൾ കോളേജ് രജിസ്ട്രാർ പാസ്റ്റർ ബിജു ജോർജ്ജ് ന്റെ അധ്യക്ഷതയിൽ പാസ്റ്റർ സതീഷ് ഫിലിപ്പ് (പ്രിൻസിപ്പാൾ) മുഖ്യ സന്ദേശം നൽകി. വിദ്യാർഥികളെ പ്രതിനിധാനം ചെയ്ത് സിസ്റ്റർ മേഴ്സി ചെറിയാൻ പ്രസംഗിച്ചു. സിസ്റ്റർ ഫെബി മേരി സാം (ഡയറക്ടർ) ബിരുദദാനം നിർവഹിച്ചു. പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ ബിരുദധാരികൾക്കായി സമർപ്പണ പ്രാർത്ഥന നിർവഹിച്ചു. സിസ്റ്റർ മറിയാമ്മ സാംകുട്ടി, പാസ്റ്റർ അലക്സ് ഏബ്രഹാം (ഐപിസി യുഎഇ റീജിയൻ സെക്രട്ടറി), പാസ്റ്റർ ബിജു പി. ജോസഫ്, പാസ്റ്റർ സ്റ്റീഫൻ, പാസ്റ്റർ ജേക്കബ്, പാസ്റ്റർ വർഗീസ്, ഇവാ. ജോൺസൺ, ബ്രദർ ഷാജി ഐക്കര, പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (ക്രൈസ്തവ എഴുത്തുപുര), ബ്ലസൻ തോണിപ്പാറ (ഗുഡ്ന്യൂസ് വീക്കിലി) തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ബിജു ജോർജ്ജ് സ്വാഗതവും, സുനിൽ മാത്യു നന്ദിയും പറഞ്ഞു.