പി വൈ പി എ പത്തനംതിട്ട സെന്റർ പ്രവർത്തനോദ്‌ഘാടനം ജൂണ് 3 ന്

പത്തനംതിട്ട: പി വൈ പി എ പത്തനംതിട്ട സെന്റർ പ്രവർത്തനോദ്‌ഘാടനവും അനുമോദന സമ്മേളനവും ജൂണ് 3 ന് പത്തനംതിട്ട വിളവിനാൽ ബെഥേൽ ഹാളിൽ വച്ചു നടക്കും.പി വൈ പി എ സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസിന്റെ അധ്യക്ഷതയിൽ ഐ പി സി പത്തനംതിട്ട സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി പി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം പനച്ചയിൽ മുഖ്യ സന്ദേശം നൽകും. സെന്റർ സെക്രട്ടറി പാസ്റ്റർ തോമസ് വർഗീസ് അനുഗ്രഹ പ്രാർത്ഥന നടത്തും. 10, +2 പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ ലഭിച്ച വിദ്യാർഥികളെ ആദരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like