ഏകദിന സെമിനാർ

തിരുവനന്തപുരം: ക്രിസ്ത്യന്‍ സോൾജിയേഴ്സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന തിങ്കളാഴ്ച (14/05/18) രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ പേരൂര്‍ക്കട ഐ.പി.സി. ഫെയ്ത് സെന്ററിൽ വച്ച് ഏക ദിന സെമിനാർ നടത്തപ്പെടുന്നു. കര്‍ത്താവിന്റെ രണ്ടാം വരവിനെ ദുർവ്യഖ്യാനം ചെയ്ത ദൈവജനത്തെ പല ദുരുപദേശങ്ങളിലേക്ക് വഴിതെറ്റിക്കുന്ന ഈ കാലയളവിൽ ദൈവവചന സത്യത്തിന്റെ മൂല്യങ്ങളെ അതേ നിലവാരത്തിൽ പഠിപ്പിക്കുവാൻ സത്യം എന്താണ് എന്നറിയുവാന്‍ ഒരു സുവർണാവസരം ആണിത്. സുപ്രസിദ്ധ പ്രഘോഷകൻ പാസ്റ്റർ കെ.കെ. ചെറിയാന്‍ റാന്നി ഈ യോഗത്തിന്റെ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നു. നദീഷ് ചെറിയാന്‍, ഡാനി ജോസഫ്‌ , പ്രിന്‍സ് നിലമ്പൂര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്കു നേതൃത്വം നടത്തുന്നു. പ്രാർത്ഥനയോടെ കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഭക്ഷണക്രമികരണം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 944785969, 9847038083, 7907235443

-Advertisement-

You might also like
Comments
Loading...