കിടങ്ങന്നൂർ എബനേസർ ഐ.പി.സി സഭയിൽ വാർഷിക പൊതുയോഗം

കിടങ്ങന്നൂർ: എരുമക്കാട് എബനേസർ ഐപിസി സഭയുടെ പുത്രികാ സംഘടനകൾ ആയ സൺ‌ഡേ സ്‌കൂൾ, പിവൈപിഎ, സോദരി സമാജം തുടങ്ങിയവയുടെ സംയുക്ത വാർഷിക പൊതുയോഗം 2018 മെയ് മാസം ആറാം തീയതി സഭായോഗനന്തരം സഭ ഹാളിൽ വച്ച്
എബ്രഹാം വർഗീസ് പ്രാർത്ഥിച്ചു ആരംഭിച്ചു. തുടർന്ന് സൺ‌ഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ പി. എം. സാമുവേൽ അധ്യക്ഷസ്വീകരണം നടത്തി. സഭ ശുശ്രൂഷകൻ കൂടി ആയ അധ്യക്ഷൻ പാസ്റ്റർ പി. റ്റി. വർഗീസ് സദൃശ്യവാക്യങ്ങൾ 6:20 -22 വരെയുള്ള വാക്യങ്ങൾ ആസ്പദമാക്കി അപ്പന്റെ കല്പന പ്രമാണിച്ചാൽ, അമ്മയുടെ ഉപദേശം ഉപേക്ഷിക്കാതെ ഇരുന്നാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് പൊതുസഭയെ ഉത്‌ബോധിപ്പിച്ചു. ജൂനിയർ കുട്ടികൾ നടത്തിയ പ്രസംഗങ്ങൾ പൊതുസഭയുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. സി. എസ്. വർഗീസ് കൃതജ്ഞത അറിയിച്ചു. കെ. എം. തോമസിന്റെ പ്രാർത്ഥനയ്ക്ക് ശേഷം പാസ്റ്റർ പി. റ്റി. വർഗീസിന്റെ ആശീർവാദത്തോടെ വാർഷിക പൊതുയോഗം പര്യവസാനിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like