സദ്വാർത്താമഹോത്സവം 2018

തൃശൂർ: പഴഞ്ഞി അപ്പോസ്തോലിക ചർച്ച ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സദ്വാർത്താമഹോത്സവം 2018 മെയ് 10 വ്യാഴം മുതൽ 13 ഞായര്‍ വരെ വൈകിട്ട് 6 ന് പഴഞ്ഞി ഹേപ്പി ഹോമിൽ നടക്കും.

പാസ്റ്റർ എബി ഐരൂർ, പാസ്റ്റർ ഷാജി എം. പോൾ വെണ്ണികുളം, പാസ്റ്റർ അനീഷ് തോമസ് തിരുവല്ല, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി എന്നിവർ വചന ശുശ്രൂഷക്ക് നേതൃത്വം നൽകും. വെള്ളിയാഴ്ച രാവിലെ 10:30ന് മധ്യസ്ഥപ്രാർത്ഥനയും വചനധ്യാനവും ശനിയാഴ്ച രാവിലെ 10ന് സഹോദരി സമ്മേളനത്തിന് സിസ്റ്റർ മേരി ഹെലൻ കോഴിക്കോട് നേതൃത്വം നൽകും.
ഞായറാഴ്ച രാവിലെ 9:30ന് സഭായോഗവും ഉച്ചക്ക് 2:30ന് യുവജന വിദ്യാർത്ഥി സംഗമത്തിന് പാസ്റ്റർ ജോൺ ശാമുവേൽ നേതൃത്വം നൽകും.
സംഗീത ശുശ്രൂഷക്ക് പാസ്റ്റർ ഭക്തവത്സലനും എ. സി. ജി. ക്വയറും നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like