ഹാർവെസ്റ്റ് ഇംഗ്ലീഷ് ടി.വി. സംപ്രേക്ഷണം ആരംഭിച്ചു

തിരുവനന്തപുരം: ആധ്യാത്മിക ടെലിവിഷൻ ശൃംഖലയായ ഹാർവെസ്റ്റ് ടെലിവിഷൻ നെറ്റ്‌വർക്കിൽ നിന്ന് ഹാർവെസ്റ്റ് ഇംഗ്ലീഷ് എന്ന പേരിൽ പുതിയ ടെലിവിഷൻ ചാനൽ സംപ്രേക്ഷണം ആരംഭിച്ചു. ഏപ്രിൽ 21 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം കൈതമുക്കിലെ സ്റ്റുഡിയോ കോംപ്ലക്സിൽ പ്രമുഖ മിഷനറിയായ പാസ്റ്റർ എം. പൗലോസ്, രാമേശ്വരം പുതിയ ചാനലിന്റെ സമർപ്പണ പ്രാർത്ഥന നടത്തി. പൂർണ്ണമായും ഇംഗ്ലീഷ് ഭാഷയിൽ ലോകോത്തര പ്രഭാഷകരുടേതടക്കം ശ്രദ്ധേയമായ സന്ദേശങ്ങൾ, പ്രമുഖ സംഗീത ബാന്റുകളുടെ സംഗീതം, അഭിമുഖങ്ങൾ, ചർച്ചകൾ, ഡോക്കുമെന്ററികൾ, അനുഭവസാക്ഷ്യങ്ങൾ, യാത്ര വിവരണങ്ങൾ, ബോധവൽക്കരണങ്ങൾ തുടങ്ങിയ അറിവും ആത്‌മീയതയും പകരുന്ന നിരവധി, പരിപാടികൾ സംപ്രേക്ഷണം ചെയ്യും. നിലവിൽ കേരളത്തിൽ ഏഷ്യാനെറ്റ് കേബിൾ വിഷനിൽ ചാനൽ നമ്പർ 663 ലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ബെംഗളൂരു, മുംബൈ, ഡൽഹി, ഹൈദ്രബാദ് എന്നിവിടങ്ങളിലെ മേജർ നെറ്റ്‌വർക്കുകളിലും ഹാർവെസ്റ്റ് ഇംഗ്ലീഷ് ടി.വി. ലഭ്യമാണെന്ന് ഹാർവെസ്റ്റ് ടെലിവിഷൻ നെറ്റ്‌വർക്ക് സി.ഇ.ഒ ബിബി ജോർജ് ചാക്കോ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like