പിടവൂർ കൺവൻഷൻ മെയ് 11 മുതൽ 13 വരെ
പത്തനാപുരം: കൊട്ടാരക്കര ഗ്രേസ് സിറ്റി ചർച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ പിടവൂർ ആശാഭവനു സമീപം വല്യാനെത്തു ജോസ് തോമസിന്റെ ഭവനാങ്കണത്തിൽ വച്ച് 2018 മെയ് 11 വെള്ളിയാഴ്ച മുതൽ 13 ഞായർ വരെ വൈകുനേരം ആറുമണി മുതൽ ഒൻപതുമണി വരെ സുവിശേഷ യോഗം നടത്തപ്പെടുന്നു. പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര), പാസ്റ്റർ പി. സി. ചെറിയാൻ, പാസ്റ്റർ റെജി ശാസ്താംകോട്ട തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.സ്പിരിച്വൽ വേവ്സ് അടൂർ സംഗീത ശുശ്രൂഷ നടത്തും. രോഗികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9446915201 & 9847003915.