‘ഹിംസ് മീഡിയ’ ലോഗോ പ്രകാശനവും പുരസ്‌കാര വിതരണവും നടന്നു
തിരുവല്ല: HYMNS MEDIA – സ്തുതിയുടെ പ്രകീർത്തനങ്ങളുമായ് ക്രൈസ്തവ സംഗീതലോകത്തെ നവമാധ്യമം. മലയാളത്തിലെ അഭിഷക്തരായ എഴുത്തുകാരാൽ രചിക്കപ്പെട്ട ശക്തമായ ഗാനങ്ങളും സന്ദേശങ്ങളും ഹിംസ് മീഡിയയിലൂടെ അവതരിപ്പിക്കപ്പെടുന്നു. ജനങ്ങൾക്ക് എന്നും നവോത്ഥാനവും രൂപാന്തരം പകരുന്നതും ആത്മീക വർദ്ധനവ്വ് ഉണ്ടാകുന്നതുമായ പ്രോഗ്രാമുകൾ ഉൾകൊള്ളിക്കുന്നതായിരിക്കും .
അനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നുള്ളതും, അഭിഷേകത്തിന്റെ നിഴലിൽ കർത്താവ് ഭക്തൻമാരിലൂടെ ദൈവജനത്തിനായി പകർന്ന ഇനിയും മരിക്കാത്ത ഗാനങ്ങൾ പ്രേക്ഷകലക്ഷങ്ങളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുകയാണ് ഹിംസ് മീഡിയ. ഇന്നെലെകളിൽ പാടി ആരാധിച്ച പ്രാർത്ഥനാ നിർഭരമായ വരികളും ഗാന ശകലങ്ങളും, പ്രത്യാശയുടെ പുതുവെളിച്ചം പകരുന്ന നന്മയുടെ പുത്തൻ പ്രഭാതം വിടരുന്ന പുതിയ പാട്ടുകൾ തന്മയത്വത്തോടെ ഹിംസ് മീഡിയായിലൂടെ ദൃശ്യവത്കരിക്കുന്നു. കൂടാതെ ജീവിതവെളിച്ചമേകുന്ന സന്ദേശങ്ങളും സാരാംശങ്ങൾ ഉൾകൊള്ളുന്ന ഉപമകളും, വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനരായ വ്യക്തികളുടെ വാക്കുകളും ജീവിത വിജയങ്ങളുടെ സാഹചര്യങ്ങളും ഹിംസ് മീഡിയായിലൂടെ പരിചയപ്പെടുത്തുന്നു.
HYMNS മീഡിയായുടെ പ്രാരംഭ പ്രാർത്ഥനയും ലോഗോ പ്രകാശനവും 16-ാം തീയ്യതി തിരുവല്ല ബിലിവേഴ്സ് യൂത്ത് സെന്ററിൽ വെച്ച് നടത്തപ്പെട്ടു. ക്രൈസ്തവ ഗാനരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടത്തപ്പെട്ട ലോഗോ പ്രകാശനം പ്രമുഖ വർഷിപ്പ്ലീഡർ ജേക്കബ് പീരുമേട് നിർവ്വഹിച്ചു. എ. ൽ. ജോർജ് സമർപ്പണ പ്രാർത്ഥനയും നിർവ്വഹിച്ചു. പാസ്റ്റർ സാം ജോസഫ് ചങ്ങനാശേരിയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട യോഗത്തിൽ ക്രൈസ്തവ ഗാനരംഗത്തെ പ്രശസ്തമായ ഗാനങ്ങൾ ആലപ്പിക്കുകയും പ്രശസ്തരായ രചയിതാക്കളായ വിത്സൻ ചേന്ദനാട്ടിൽ, പാസ്റ്റർ സാം ടി. മുഖത്തല, പാസ്റ്റർ സുനിൽ പത്തനാപുരം, സൂസൻ ജോസഫ് മാമൂട്, സൂസൻ ബി ജോൺ, എന്നിവർക്ക് ഹിംസ് മീഡിയയുടെ പുരസ്കാരവും നൽകി ആദരിച്ചു. ശ്രദ്ദേയമായ ഗാനങ്ങൾ ആലപിച്ച മാസ്റ്റർ എലിസ്റ്റർ മോസസ് ട്വിങ്കിൾ ന് പ്രത്യേക പുരസ്കാരവും നൽകി. ക്രൈസ്തവ രംഗത്തെ പ്രമുഖ സുവിശേഷകരായ പാസ്റ്റർ രാജൻ മല്ലശേരി, പാസ്റ്റർ പീറ്റർ പി. ജോൺ, പാസ്റ്റർ തോമസ് ജേക്കബ്, തുടങ്ങിയവർ ആശംസകളും അറിയിച്ച യോഗത്തിൽ പാസ്റ്റർ രാജേഷ് ഏലപ്പാറ ദൈവവചനശുശ്രൂഷ നടത്തി. പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ഹിംസ് മീഡിയായുടെ ഔദ്യോഗികമായ ചാനൽ ഉത്ഘാടനം ഉടൻ നടത്തപ്പെടുമെന്ന് ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.