പെന്തക്കോസ്തു സുവർണ്ണ ജൂബിലി; വിപുലമായ പരിപാടികളുമായി യു.പി.എഫ്.

ഷാർജ: യു.എ.ഇ -യിൽ മലയാളി പെന്തെക്കോസ്തു പ്രവർത്തനങ്ങൾക്ക് അരനൂറ്റാണ്ട് പിന്നിടുന്നത്തിന്റെ ഭാഗമായി യു.എ.ഇ -യുടെ വിവിധ എമിരേറ്റ്സുകളിൽ ആത്മീയ പരിപാടികൾ സംഘടിപ്പിക്കുവാൻ യു.പി.എഫ് തീരുമാനിച്ചു. 1968 -ൽ അബുദാബിയിൽ മൂന്നു പേർ ചേർന്ന് ആരംഭിച്ച മലയാളി പെന്തെക്കോസ്തു മൂവ്‌മെന്റിന്റെ 50 വർഷങ്ങൾ പിന്നിടുമ്പോൾ അഞ്ഞൂറിൽ അധികം സഭകളും മുപ്പത്തിയ്യായിരത്തോളം വിശ്വസികളും ഉണ്ടെന്നാണ് കണക്ക്. ഇതിന്റെ ഭാഗമായി ഈ വർഷം യു.പി.എഫിന്റെ നേതൃത്വത്തിൽ സ്മരണിക പ്രസിദ്ധീകരിക്കും. കൺവൻഷൻ, സമ്മേളനം, സ്തോത്ര പ്രാർത്ഥനകൾ, സംഗീത സന്ധ്യ തുടങ്ങിയ പരിപാടികൾ ഒരുക്കുന്നതായി യു.പി.എഫ് സെക്രട്ടറി സന്തോഷ് ഈപ്പൻ അറിയിച്ചു. സ്മരണികയിൽ ഉൾപ്പെടുത്തുവാനുള്ള പഴയകാല വാർത്തകൾ, ഫോട്ടോകൾ കൈവശമുള്ളവർ upfuae50@gmail.com എന്ന ഇമെയിലിൽ അയച്ചു കൊടുക്കുവാൻ സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.