ദി പെന്തെക്കൊസ്ത് മിഷൻ മൂന്നാർ സെന്റർ കൺവൻഷൻ ഇന്ന് മുതൽ

മൂന്നാർ: ദി പെന്തെക്കൊസ്ത് മിഷൻ മൂന്നാർ സെന്റർ കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ ഇന്ന് മുതൽ 15 വരെ മൂന്നാർ നല്ലതണ്ണി റോഡിലുള്ള റ്റിപിഎം ആരാധന ഹാളിൽ നടക്കും.

post watermark60x60

എല്ലാ ദിവസവും വൈകിട്ട് 5:45ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7ന് ബൈബിൾ ക്ലാസ്, 10ന് പൊതുയോഗം, വൈകിട്ട് 3നും രാത്രി 10നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3ന് യുവജന മീറ്റിങ്ങും നടക്കും.

ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

Download Our Android App | iOS App

കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജലസ്നാന ശുശ്രൂഷയും തുടർന്ന് 9ന് മറയൂർ, മാട്ടുപ്പട്ടി, രാജാക്കാട്, സൈലന്റ് വാലി, വാളറ തമിഴ്നാട്ടിലെ അമരാവതി നഗർ, ബി.എൽ റാം, കല്ലാപുരം തുടങ്ങി മൂന്നാർ സെന്ററിലെ 21 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.

കൺവൻഷന് മുന്നോടിയായി നടന്ന സുവിശേഷ വിളംബര റാലിയിൽ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു. കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കൺവൻഷൻ ദിവസങ്ങളിൽ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like