റ്റി.പി.എം ബാംഗ്ലൂർ സെന്റർ കൺവൻഷൻ നാളെ മുതൽ

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെന്റർ കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 5 മുതൽ 8 വരെ ഹെന്നൂർ ബാഗലൂർ റോഡിലുള്ള ഗധലഹള്ളി റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9:30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും.
ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജലസ്നാനം ശുശ്രൂഷയും തുടർന്ന് 9 ന് ബെല്ലാരി, ചിക്മംഗലൂർ, മാംഗളൂർ, ഇച്ചിലംപാടി, ഹൂബ്ലി, മൈസൂർ, മാന്ധ്യ, തുംകൂർ, ഉഡുപ്പി, ഗോവയിലെ പഞ്ചിം, വെർനാ ആന്ധ്രാപ്രദേശിലെ ഗുന്റകൽ, അഡോണി തമിഴ്നാട്ടിലെ ഹൊസൂർ തുടങ്ങി ബാംഗ്ലൂർ സെന്ററിലെ 46 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.
കൺവൻഷന് മുന്നോടിയായി ഏപ്രിൽ 1 ന് നടന്ന സുവിശേഷ വിളംബര റാലിയിൽ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു. കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കൺവൻഷൻ ദിവസങ്ങളിൽ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.

post watermark60x60
ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെന്റർ കൺവൻഷന് മുന്നോടിയായി നടന്ന സുവിശേഷ വിളംബര റാലി
-ADVERTISEMENT-

-ADVERTISEMENT-

You might also like