റ്റി.പി.എം. ധാരിവാൾ സെന്റർ കൺവൻഷൻ ഏപ്രിൽ 5 മുതൽ 8 വരെ

ധാരിവാൾ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പഞ്ചാബിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ധാരിവാൾ സെന്റർ കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 5 മുതൽ 8 വരെ ധാരിവാൾ ബിദിപൂർ റെയിൽവേ ക്രോസിങ്ങിന് സമീപമുള്ള റ്റി.പി.എം. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7ന് ബൈബിൾ ക്ലാസ്, 10ന് പൊതുയോഗം, വൈകിട്ട് 3നും രാത്രി 10നും കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും.
ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജലസ്നാനം ശുശ്രൂഷയും തുടർന്ന് 9ന് അമൃത്സർ, ഫരീദ്കോട്ട്, ജലന്തർ, ലുധിയാന, മൊഹാലി, പഠാൻകോട്ട്, ഹരിയാനയിലെ കലനൗർ, അമ്പാല, പാകിസ്ഥാന്റെ അധീനതയിലുള്ള കോട്ട്ലി തുടങ്ങി ധാരിവാൾ സെന്ററിലെ 36 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. കൺവൻഷന് മുന്നോടിയായി ഏപ്രിൽ 1ന് നടന്ന സുവിശേഷ വിളംബര റാലിയിൽ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു. കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കൺവൻഷൻ ദിവസങ്ങളിൽ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like