പി.വൈ.സി. കോട്ടയം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

കോട്ടയം: അക്ഷര നഗരിയിലെ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യ പ്രവർത്തനം ശക്തമാക്കുന്നതിന്റേ ഭാഗമായി പിവൈസി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.പാ. ഫിലിപ്പ് എം ഏബ്രഹാം പ്രസിഡണ്ടായും ബിനോ ഏലിയാസ് സെക്രട്ടറിയുമായുള്ള പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നിരിക്കുന്നത്. മുൻപ്രസിഡണ്ട് പാ. ജോമോൻ കെ വർഗിസ് ചെന്നൈയിലേക്ക് സ്ഥലം മാറിപ്പോകുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം.

ബെറിൽ ബി തോമസ് (വൈസ് പ്രസിഡണ്ട്), സഖറിയാ ചിറയിൽ (ജോ. സെക്രട്ടറി), ജിതിൻ പി.എ (ട്രഷറാർ), പാ. സിജി ജോൺസൺ (മിഷൻ ഡയറക്ടർ ), ജിബു ഈപ്പൻ (ചാരിറ്റി ), അലക്സ് കെ ബി (മീഡിയ), പാ. അനിഷ് ഇ തോമസ് (പ്രാർത്ഥന ), പാ. രാജിവ് ജോൺ (സോഷ്യൽ അവയർനെസ്സ് ) എന്നിവരായിരിക്കും പുതിയ ഭാരവാഹികൾ.
പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പാ. ഫിലിപ്പ് അസംബ്ളിസ് ഓഫ് ഗോഡ് കുഴിമറ്റം സഭയുടെ ശുശ്രൂഷകനാണ്‌. സെക്രട്ടറി ബിനോ, ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് വൈ. പി. ഇ. സോണൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ ജില്ലയിലെ പ്രഥമ താലൂക്ക് കമ്മിറ്റി രൂപികരണം എപ്രിൽ 22 ന് ചങ്ങനാശേരിയിൽ നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like