യബേസ് മോനായി പ്രാർത്ഥിക്കാം!
ഇൻറ്റർനാഷാണൽ പ്രയർ ഫെലോഷിപ്പ് ഡയറക്ടർ ജോമോൻ ഫിലിപ്പിനും ജീനക്കും ഒരു ആൺകുഞ്ഞിനെ ദൈവം ദാനമായി നൽകി. എന്നാൽ കുഞ്ഞ് ജനിച്ചു പുറത്ത് വന്ന അന്ന് തന്നെ കുഞ്ഞ് കരയുകയോ ഒന്നും ചെയ്യ്തില്ല, അതു മാത്രമല്ല, കുഞ്ഞിന് 4 കിലോയോളം ഭാരവും ഉണ്ടായിരുന്നു. അതുകൂടാതെ കുഞ്ഞിന്റെ ഇടത്തെ കൈ ചലിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. അങ്ങനെ കുഞ്ഞിനെ അന്ന് തന്നെ വെന്റലേറ്ററിലേക്ക് മാറ്റി. 6 ദിവസത്തോളം അവിടെ കിടക്കുവാൻ ഇടയായി എന്നാൽ അനേകം ദൈവദാസൻമാരുടെയും ദൈവമക്കളുടെയും പ്രാർത്ഥനയുടെ ഫലമായി ദൈവം പൂർണ്ണ വിടുതൽ കൊടുക്കുകയും, 1 മാസം കഴിഞ്ഞപ്പോഴേക്കും കുഞ്ഞ് ചിരിക്കാനും കളിക്കാനും കൈ ചലിപ്പിക്കാനും ഒക്കെ തുടങ്ങി. ഇപ്പോൾ 6 മാസം ആകുന്നു, എന്നാൽ കഴിഞ്ഞ് ദിവസം രാത്രിയിൽ പെട്ടെന്ന് പനി കൂടുകയും ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ തന്നെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യതു ഉടൻ തന്നെ ഓക്സിജൻ കൊടുക്കുകയും ചെയ്തു. ഇപ്പോൾ നില അല്പം വ്യത്യാസം ഉണ്ട്. ഇന്നലെ ഡോക്ടർ നോക്കിയപ്പോൾ പറഞ്ഞത് കുഞ്ഞിന് രക്തത്തിൽ 12% ശതമാനത്തോളം അണുബാധയുണ്ടെന്നാണ്. ഇപ്പോഴും ആശുപത്രിയിൽ തന്നെ ആണ് ദൈവമക്കളുടെ പ്രാർത്ഥനയെ ആ കുടുംബം ചോദിക്കുന്നു. കുഞ്ഞിൻറെ പേര് യബേസ് എന്നാണ്.