ബെർശെബ ബൈബിൾ കോളേജ് ഗ്രാഡുവേഷൻ നടന്നു

മാവേലിക്കര: ബെർശെബ ബൈബിൾ കോളേജ് 48-മത് ഗ്രാഡുവേഷൻ മാർച്ച് 17 നു മാവേലിക്കര പ്രെയിസ് സിറ്റി ചർച്ചിൽ വച്ചു നടന്നു. പ്രിൻസിപ്പൽ റവ. ജേക്കബ് ജോർജ് അധ്യക്ഷത വഹിച്ചു. ജെഫിൻ ജോണ് സ്വാഗതം ആശംസിച്ചു. രജിസ്ട്രാർ റവ. തോമസ് വി. കെ. റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് റവ. ഡോ. ഫിന്നി ജേക്കബ്, പാസ്റ്റർ ആമോസ് മഹാനന്ദിയാ ഒറീസ തുടങ്ങിയവർ പ്രസംഗിച്ചു. ചാപ്ലൈൻ റവ. ജോസ് പൊടികുഞ്ഞു, അക്കാഡമിക് ഡീൻ റവ. ജെ. പി. വെണ്ണിക്കുളം, വൈസ് പ്രസിഡന്റ് എലിസബത്ത് ഫിന്നി, ശാരോൻ മാവേലിക്കര സെന്റർ സെക്രട്ടറി പാസ്റ്റർ എൻ ടി ബാബു, ബിജു ഏബ്രഹാം, പാസ്റ്റർ ജോസഫ് സക്കറിയ, ജിഷ സജു, സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ് മുണ്ടകൻ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ റവ. സജു പുന്നൂസ് കൃതജ്ഞത അറിയിച്ചു. സെന്റർ അസ്സോസിയേറ്റ് പാസ്റ്റർ കെ യു ബേബി സമാപന പ്രാർത്ഥന നടത്തി.
വിദ്യാർത്ഥികൾക്കുള്ള ബിരുദം പ്രസിഡന്റ് റവ. ഡോ. ഫിന്നി ജേക്കബ് സമ്മാനിച്ചു. മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ പ്രെയിസ് സെന്റർ സെക്രട്ടറി ബ്രദർ റോണി ടി ഡാനിയേൽ നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like