TPM ചെന്നൈ സാർവ്വദേശീയ കൺവൻഷന് അനുഗ്രഹ സമാപ്തി

ചെന്നൈ: അഞ്ചു ദിവസം നീണ്ടു നിന്ന ഏഷ്യയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കൺവൻഷനും ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമവും ആയ ചെന്നൈ സാർവ്വദേശീയ കൺവൻഷൻ സമാപിച്ചു. ദൈവജനത്തെ ആത്മീയ ആലയമായി കെട്ടിപ്പണിയുവാൻ ദൈവം ആഗ്രഹിക്കുന്നു. പൂർണ്ണതയുടെ സുവിശേഷം പ്രസംഗിക്കുന്ന നമ്മുടെ ശുശ്രൂഷ ക്രിസ്തുവിൽ മറഞ്ഞിരുന്നുകൊണ്ടുള്ളതാണ്. പുകഴ്ചയും പ്രശസ്തിയും ആഗ്രഹിക്കുന്ന ശുശ്രൂഷ അല്ല എന്ന് റ്റിപിഎം ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ പ്രസ്‌താവിച്ചു.
ദി പെന്തെക്കൊസ്ത് മിഷൻ ചെന്നൈ സാർവ്വദേശീയ കൺവൻഷന്റെ സമാപനദിനമായ മാർച്ച് 11ന് നടന്ന സംയുക്ത സഭായോഗത്തിൽ വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. ഹഗ്ഗായി 1: 2 മുതൽ 8 വരെയുള്ള വേദവാക്യങ്ങങ്ങളെ ആധാരമാക്കി പ്രസംഗിച്ചു.
സഭക്കെതിരെയും അപ്പോസ്തോലിക ഉപദേശങ്ങൾക്കെതിരെയും ശുശ്രൂഷകർക്കെതിരെയും വിശ്വാസികൾക്കെതിരെയും എതിരെയും തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽകൂടി പ്രചരിപ്പിക്കുന്ന സാത്താന്റെ തന്ത്രങ്ങളിൽ ദൈവമക്കൾ വഞ്ചിതർ ആകരുതേ എന്ന് പാസ്റ്റർ എൻ.സ്റ്റീഫൻ
“എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതു പോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു”. (2 കൊരി 11:3).
“ഒടുവിൽ സഹോദരന്മാരേ, സത്യമായത് ഒക്കെയും ഘനമായതൊക്കെയും നീതിയായതൊക്കെയും നിർമ്മലമായാതൊക്കെയും രമ്യമായതൊക്കെയും സൽക്കീർത്തിയായതൊക്കെയും സൽഗുണമോ പുകഴ്ചയോ അതൊക്കെയും ചിന്തിച്ചുകൊൾവിൻ”. (ഫിലി: 4:8) എന്ന വേദവാക്യങ്ങൾ ആധാരമാക്കി ദൈവജനങ്ങളോട് പറഞ്ഞു.
മാർച്ച് 7 ന് ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ സഭ ആസ്ഥാനത്ത്‌ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ പ്രാർഥനയോടെ ആരംഭിച്ച കൺവൻഷനിൽ പാസ്റ്റർ അഗസ്റ്റിൻ സോവ (ഉഗാണ്ട), പാസ്റ്റർ ഗ്രെഗ് വിൽസൺ (യുഎസ്), അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, പാസ്റ്റർ യൂനിസ് മസീഹ് (മുംബൈ), പാസ്റ്റർ എൻ.ലൂക്ക് (മലേഷ്യ) എന്നിവർ പ്രസംഗിച്ചു.
മാർച്ച് 4 ന് സഭ ആസ്ഥാനത്തു നിന്നും ആരംഭിച്ച സുവിശേഷ വിളംബര റാലിയിൽ പതിനായിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. കൺവൻഷന് മുന്നോടിയായി മാർച്ച്‌ 6 മുതൽ 7 വരെ ശുശ്രൂഷക സമ്മേളനം നടന്നു.
കൺവൻഷനിൽ സ്തോത്ര പ്രാർത്ഥന, ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന മീറ്റിംഗ്, സുവിശേഷ പ്രസംഗം, കുട്ടികൾക്കായി പ്രത്യേക യോഗം എന്നിവ ഉണ്ടായിരുന്നു.
സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. പ്രസംഗങ്ങൾ തത്സമയം ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, പഞ്ചാബി, സിംഹള, നേപ്പാളി, നാഗാമിസ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി.
24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും കൺവൻഷൻ ദിവസങ്ങളിൽ നടന്നു.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളും പതിനയ്യായിരത്തോളം ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുത്തു.
ഞായറാഴ്ച വൈകിട്ട് നടന്ന രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ എം.റ്റി തോമസ് (അഡയാർ) വചന ശുശ്രൂഷ നടത്തി. രോഗസൗഖൃം ലഭിച്ചവർ അനുഭവസാക്ഷ്യം പ്രസ്‌താവിച്ചു.
ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരും മറ്റു പ്രധാന ശുശ്രൂഷകരും സാർവ്വദേശീയ കൺവൻഷന് നേതൃത്വം നൽകി.
മാർച്ച് 12 ന് സഭയുടെ വാർഷിക ജനറൽബോഡിയും പാസ്റ്റേഴ്‌സ് ഓഡിനേഷനും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടന്നു.
36 സഹോദരൻന്മാരെയും 84 സഹോദരിമാരെയും പുതിയതായി സുവിശേഷവേലക്കായി വേർതിരിച്ചു. പുതിയതായി 36 പേരെ എൽഡേഴ്സായിട്ടും 29 പേരെ പാസ്റ്റേഴ്‌സായിട്ടും ഓഡിനേഷൻ ലഭിച്ചു. 362 പേർ ജലസ്നാനമേറ്റു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.