ഐ.പി.സി മാധ്യമ പുരസ്കാരം: തോമസ് വടക്കേക്കറ്റിനു മാർച്ച് 11ന് നല്കും

കുമ്പനാട്: ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്ക്കാരം മാർച്ച് 11ന് തോമസ് വടക്കേക്കുറ്റിനു നല്കും.
കുമ്പനാട് നടന്ന ഗ്ലോബൽ മീറ്റിന് പുരസ്കാര ജേതാക്കളായ പാസ്റ്റർ കെ. സി. ജോൺ, ജോർജ് മത്തായി സി. പി. എ എന്നിവർക്കൊപ്പം പുരസ്കാരം വാങ്ങനാവാതെ തോമസ് വടക്കേക്കുറ്റ് ശാരീരിക ക്ലേശങ്ങളാൽ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു.
മാർച്ച് 12ന് ഞായറാഴ്ച ഐ. പി. സി
വളഞ്ഞമ്പലം സഭയിൽ നടക്കുന്ന സമ്മേളനത്തിൽ മീഡിയ അസോസിയേഷൻ വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അധ്യക്ഷനായിരിക്കും.
ചെയർമാൻ സി. വി. മാത്യു പുരസ്കാരം നല്കും. ട്രഷറർ ഫിന്നി പി. മാത്യു മംഗളപത്രം വായിക്കും. പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ മംഗളപത്രം നല്കും. പാസ്റ്റർ സണ്ണി അലക്സാണ്ടർ അനുഗ്രഹ പ്രാർത്ഥന നടത്തും. മാധ്യമ പ്രവർത്തകരായ പാസ്റ്റർ സി. പി. മോനായി, ടോണി ഡി. ചെവ്വൂക്കാരൻ, കെ. ബി. ഐസക് , ഷാജി മാറാനാഥാ, സജി മത്തായി കാതേട്ട്, സിസ്റ്റർ സ്റ്റാർലാ ലൂക്ക് എന്നിവർ ആശംസകളറിയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.