സുവിശേഷ വിരോധികളുടെ ആക്രമണം ചെന്നൈയിൽ

റ്റി.പി.എം ചെന്നൈ സർവ്വദേശീയ കൺവൻഷന്റെ പ്രചരണാർത്ഥം ചെന്നൈക്കു സമീപം ഗുഡുവാഞ്ചേരിയിൽ സുവിശേഷ ലഘുലേഖകളും നോട്ടീസും വിതരണം ചെയ്തു കൊണ്ടിരുന്ന വൃദ്ധരായ സ്ത്രീകളും സുവിശേഷ പ്രവർത്തകരും അടക്കമുള്ള സംഘത്തിനു നേരെ സുവിശേഷ വിരോധികളുടെ ആക്രമണം. ലഘുലേഖകളും പുതിയനിയമവും നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ഇന്നലെ വൈകിട്ട് ആണ് സംഭവം നടന്നത്. സുവിശേഷ വിരോധികളുടെ പരാതിയെ തുടർന്നു വിശ്വാസികളും സുവിശേഷ പ്രവർത്തകനും അടങ്ങിയ സംഘത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കൺവൻഷന്റെ സുഗമമായ നടത്തിപ്പിനും അനുഗ്രഹത്തിനായി ദൈവമക്കളുടെ പ്രാർത്ഥനയെ ചോദിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like