റ്റി.പി.എം ചെന്നൈ സർവ്വദേശീയ കൺവൻഷൻ മാർച്ച്‌ 7 മുതൽ 11 വരെ

ചെന്നൈ: ഏഷ്യയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കൺവൻഷനും ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമവും ആയ ചെന്നൈ സർവ്വദേശീയ കൺവൻഷൻ മാർച്ച്‌ 7 മുതൽ 11 വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പുലിയൂർ റ്റിപിഎം സഭ ആസ്ഥാനത്ത് നടക്കും. സഭയുടെ ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കൺവൻഷനു മുന്നോടിയായി സഭ ആസ്ഥാനത്തു നിന്നും ആരംഭിക്കുന്ന സുവിശേഷ വിളംബര റാലിയിൽ പതിനായിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
മാർച്ച്‌ 7 മുതൽ 10 വരെ വൈകിട്ട് 6ന് സുവിശേഷ പ്രസംഗവും, ദിവസവും രാവിലെ 4ന് സ്തോത്ര പ്രാർത്ഥന, 7ന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9:30ന് പൊതുയോഗം, വൈകിട്ട് 3ന് കാത്തിരിപ്പ് യോഗവും വൈകിട്ട് 3നും രാത്രി 10നും യുവജന മീറ്റിംഗ് എന്നിവ നടക്കും. ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും 9ന് സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 6ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, പഞ്ചാബി, സിംഹള, നേപ്പാളി, നാഗാമിസ്, ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

മാർച്ച്‌ 6ന് രാവിലെ മുതൽ 7ന് ഉച്ച വരെ ശുശ്രൂഷക സമ്മേളനവും മാർച്ച്‌ 12ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും തുടർന്ന് സഭയുടെ വാർഷിക ജനറൽബോഡി യോഗവും നടക്കും.
കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റി.പി.എം സഭകളിൽ മാർച്ച്‌ 5ന് പ്രത്യേക ഉപവാസ പ്രാർത്ഥന നടക്കും എന്ന് ചീഫ് പാസ്റ്റർ എൻ. സ്റ്റീഫൻ അറിയിച്ചു. ചെന്നൈയിലെ സഭ ആസ്ഥാനത്ത് ‘ഗ്രേസ് ഹാളില്‍’ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.

വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർ എൻ. സ്റ്റീഫൻ, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവരും മറ്റു പ്രധാന ശുശ്രൂഷകരും കൺവൻഷനു നേതൃത്വം നൽകും.
സഭയുടെ പ്രസിദ്ധികരണങ്ങൾ, അപ്പോസ്തോലിക ഉപദേശ സത്യങ്ങളെ ആസ്പദമാക്കി വിവിധ ഭാഷകളിൽ രചിച്ച പുസ്തകങ്ങളും ആരാധനാ ഹാളിനു സമീപം ഉള്ള ‘പെന്തെക്കൊസ്ത് ‘ സ്റ്റാളിൽ നിന്നും ലഭിക്കും. വിശാലമായ വാഹന പാർക്കിംഗ് സംവിധാനങ്ങൾ കൺവൻഷൻ ഗ്രൗണ്ടിനും സമീപം ക്രമീകരിച്ചിട്ടുണ്ട്.

post watermark60x60

കൺവൻഷന് പങ്കെടുക്കുന്നവർക്ക്‌ ഭക്ഷണം, താമസം സൗജനൃമായി ഒരുക്കിട്ടുണ്ട്. താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകൾ തമിഴ്നാട്‌ സർക്കാര്‍ ക്രമീകരിച്ചു. ബസ്‌, റെയിൽവേ, എയർ ടിക്കറ്റ്‌ എടുക്കുവാൻ ഉള്ള ക്രമീകരണങ്ങൾ സഭ ആസ്ഥാനത്ത് ഒരുക്കിട്ടുണ്ട്. കൺവൻഷൻ അന്വേഷണം കൗണ്ടറുകൾ താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിലും ചെന്നൈ എയർപോർട്ടിലും കൺവൻഷൻ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. ആയിരത്തോളം വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും

-ADVERTISEMENT-

-ADVERTISEMENT-

You might also like