സ്പെഷ്യൽ ബൈബിൾ ക്ലാസ്സുകൾ ഫെബ്രുവരി 26 മുതൽ ഉമ്മന്നൂരിൽ

വിഷയം: മേലാൽ സംഭവിപ്പാനുള്ളത്

ഉമ്മന്നൂർ: ദി പെന്തെക്കൊസ്ത് മിഷൻ ഉമ്മന്നൂർ സഭയുടെ (കൊട്ടാരക്കര സെന്റർ) ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ദൈവിക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 26 മുതൽ 28 വരെ വൈകിട്ട് 5:45ന് വേങ്ങുർ മാർക്കറ്റ് ജംഗ്ഷനിൽ നടക്കും. “മേലാൽ സംഭവിപ്പാനുള്ളത്” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്‌ളാസ്സുകൾ നടക്കുന്നത്.

post watermark60x60

‘ബൈബിൾ പ്രവചനവും ശാസ്ത്ര മണ്ഡലവും, യേശുവിന്റെ മടങ്ങി വരവ്, ദൈവത്തിന്റെ ക്രോധ ദിനങ്ങൾ, തകർന്ന സാമ്രാജ്യത്തിന്റെ മടങ്ങി വരവ്, 666, യിസ്രായേൽ ജാതിയുടെ ആലയം, വരുവാൻ പോകുന്ന മഹായുദ്ധം, മരിച്ചവരുടെ പുനരുദ്ധാനം, അന്തിമ ന്യായവിധി, നിത്യത’ എന്നി വിഷയങ്ങളെ ആസ്പദമാക്കി ദൈവവചനത്തിൽ നിന്നും സഭയുടെ ശുശ്രൂഷകർ പ്രസംഗിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9:30ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like