റ്റി.പി.എം. കോയമ്പത്തൂർ സെന്റർ കൺവൻഷൻ ഇന്ന് മുതൽ
കോയമ്പത്തൂർ: ദി പെന്തെക്കൊസ്ത് മിഷൻ കോയമ്പത്തൂർ സെന്റർ കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 22 മുതൽ 25 വരെ കോയമ്പത്തൂർ പൊള്ളാച്ചി റോഡിൽ കിണത്തുക്കടവ് കിഡ്സ് പാർക്ക് സ്കൂളിന് സമീപമുള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5:45ന് സുവിശേഷ പ്രസംഗവും വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 7ന് ബൈബിൾ ക്ലാസ്,9:30ന് പൊതുയോഗം,വൈകിട്ട് 3ന് കാത്തിരിപ്പ് യോഗം,ശനിയാഴ്ച വൈകിട്ട് 3ന് യുവജന മീറ്റിംഗ് എന്നിവയും നടക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കൺവൻഷന് മുന്നോടിയായി നടന്ന സുവിശേഷ വിളംബര റാലിയിൽ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കൺവൻഷൻ ദിവസങ്ങളിൽ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജലസ്നാനം ശുശ്രൂഷയും തുടർന്ന് 9ന് കോയമ്പത്തൂർ സെന്ററിലെ എല്ലാ പ്രാദേശിക സഭകളുടെയും സംയുക്ത യോഗവും നടക്കും.