ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ കൺവൻഷൻ

കോട്ടയം: റ്റിപിഎം കോട്ടയം സെന്റർ കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 22 മുതൽ 25 വരെ നടക്കും. വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വൈകിട്ട് 5:45ന് സുവിശേഷ പ്രസംഗം കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിലും വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 7ന് വേദപാഠം, 9:30ന് പൊതുയോഗം, വൈകിട്ട് 3ന് കാത്തിരിപ്പ് യോഗം,ശനിയാഴ്ച വൈകിട്ട് 3ന് യുവജന മീറ്റിംഗ് എന്നിവ നാഗമ്പടം എസ്. എച്ച് മൗണ്ട് റ്റിപിഎം ആരാധന ഹാളിലും നടക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 18ന് നടന്ന സുവിശേഷ വിളംബര റാലിയിൽ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കൺവൻഷൻ ദിവസങ്ങളിൽ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജലസ്നാനം ശുശ്രൂഷയും തുടർന്ന് 9ന് കോട്ടയം സെന്ററിലെ 32 പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും.
കോട്ടയം സെന്റർ പാസ്റ്റർ എം.വി മത്തായിക്കുട്ടി കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like