TPM കൊട്ടാരക്കര സർവ്വദേശീയ കൺവൻഷന് അനുഗ്രഹിത തുടക്കം
കൊട്ടാരക്കര: ഇന്ത്യയിലെ പ്രധാന പെന്തെക്കൊസ്ത് കൺവൻഷനുകളിൽ ഒന്നും കേരളത്തിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമവും ആയ കൊട്ടാരക്കര സർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയ്ക്കും തുടക്കമായി… ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്ത അത്ഭുത പ്രവർത്തികളെ ഓർത്ത് നന്ദി ഉള്ളവരായിരിക്കണം എന്ന് കോയമ്പത്തൂർ സെന്റർ പാസ്റ്റർ പി.ജോൺസൻ പറഞ്ഞു.
റ്റിപിഎം കൊട്ടാരക്കര സർവ്വദേശീയ കൺവൻഷന്റെ ആദ്യദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപം ഉള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന
കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 7ന് വൈകിട്ട് 3 മണിക്ക് കൊട്ടാരക്കര സെന്ററിയിലെ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സുവിശേഷ വിളംബര റാലി സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും.
ഫെബ്രുവരി 7 മുതൽ 10 വരെ വൈകിട്ട് 5:45ന് സുവിശേഷ പ്രസംഗവും വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 7ന് വേദപാഠം, 9:30ന് പൊതുയോഗം, വൈകിട്ട് 3നും രാത്രി 10നും കാത്തിരിപ്പ് യോഗം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷ തുടർന്ന് 9ന് കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 53 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 5:45ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.
ചീഫ് പാസ്റ്റർ എൻ. സ്റ്റീഫൻ, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവർ കൺവൻഷനിൽ പങ്കെടുക്കും.
12ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.
കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്ററിലേ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥന ജനുവരി 26ന് നടന്നു. സൺഡേ സ്കൂൾ കുട്ടികളുടെയും യുവജനങ്ങളുടെ സുവിശേഷ റാലി ഫെബ്രുവരി 4ന് നടന്നു.
കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. കൺവൻഷന് പങ്കെടുക്കുന്നവർക്ക് ഭക്ഷണം,താമസം സൗജനൃമായി ഒരുക്കിട്ടുണ്ട്.
സഭയുടെ പ്രസിദ്ധികരണങ്ങളായ ‘പെന്തെക്കൊസ്ത്’ മാസികയും അപ്പോസ്തോലിക ഉപദേശ സത്യങ്ങളെ ആസ്പദമാക്കി വിവിധ ഭാഷകളിൽ രചിച്ച പുസ്തകങ്ങളും ആരാധനാ ഹാളിനും കൺവൻഷൻ ഗ്രൗണ്ടിനും സമീപം ഉള്ള ‘പെന്തെക്കൊസ്ത് ‘ സ്റ്റാളിൽ നിന്നും ലഭിക്കും. വിശാലമായ വാഹന പാർക്കിംഗ് സംവിധാനങ്ങൾ കൺവൻഷൻ ഗ്രൗണ്ടിനും സമീപം ക്രമീകരിച്ചിട്ടുണ്ട്.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
കൊട്ടാരക്കര സെന്റർ പാസ്റ്റർ എം. ജോസ്ഫ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ. ജെ മാത്തുക്കുട്ടി എന്നിവർ കൺവൻഷന് നേതൃത്വം നൽകും.