UPF ദുബായ്‌ – ഷാർജ 2018-ലെ ഭരണസമതി നിലവിൽ വന്നു

സ്വന്തം ലേഖകൻ

ഷാർജാ: ദുബായ്, ഷാർജാ, അജ്മാൻ,റാസൽ ഖൈമാ എന്നീ എമിറേറ്റ്സുകളിലെ വിവിധ പെന്തക്കോസ്ത്‌ സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഈ വർഷത്തെ പ്രസിഡന്റായി പാസ്റ്റർ സാം അടൂരിനെയും, സെക്രട്ടറിയായി ബ്രദർ സന്തോഷ് ഈപ്പനെയും, ട്രഷറായി ബ്രദർ വിനോദ് എബ്രഹാമിനെയും തെരഞ്ഞെടുത്തു.

പാസ്റ്റർ സാം അടൂർ

ഇതര ഭാരവാഹികൾ: പാസ്റ്റർ ഉമ്മൻ തോമസ് (വൈസ് പ്രസിഡന്റ്) ബ്രദർ ജെയിൻ വി. ജോൺ, എബ്രഹാം വർഗ്ഗീസ് (ജോ. സെക്രട്ടറി) ബ്രദർ ഷാജി എബ്രഹാം (ജോ. ട്രഷറാർ) ബ്രദർ. യൂജിൻ കോൺസേറാ, റോബി ജോൺ (ഓഡിറ്റേഴ്സ് ) പാസ്റ്റർ ഷിബു വർഗ്ഗീസ്, പാസ്റ്റർ ബ്ലസ്സൺ ചെറിയാൻ (ക്യാമ്പ് കോർഡിനേറ്റേഴ്സ് ) ബ്രദർ തോമസ്കുട്ടി ജോസഫ് (വെബ് കോർഡിനേറ്റർ).

സന്തോഷ് ഈപ്പൻ

1982 രൂപീകൃതമായ ഈ ഐക്യക്കൂട്ടായ്മ കൺവൻഷൻ, താലന്ത് പരിശോധന, സ്റ്റുഡന്റ്സ് ക്യാമ്പ്, രാത്രി പ്രാർത്ഥന, സംയുക്ത ആരാധന മുതലായവ നടത്തി വരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളായ സമൂഹ വിവാഹം, ബുക്ക് എക്സ്ചേഞ്ച് ഫെയർ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്യുന്നു. ഇപ്പോൾ 50 സഭകൾ ഈ കൂട്ടായ്മയിൽ അംഗങ്ങൾ ആണ്.

വിനോദ് എബ്രഹാം
-ADVERTISEMENT-

-ADVERTISEMENT-

You might also like