പാസ്റ്റർ റ്റി. എസ്. എബ്രഹാമിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

കുമ്പനാട്: കഴിഞ്ഞ ചില ദിവസങ്ങളായി പനിയും ശ്വാസ തടസത്തെയും തുടർന്നു സൗഖ്യയമില്ലാതെയിരുന്ന ഐ.പി.സി. മുൻ ജനറൽ പ്രസിഡന്റും, സീനിയർ മിനിസ്റ്ററും ആയ പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ ആരോഗ്യ നില വീണ്ടും വഷളായതിനെ തുടന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു ഡോക്ടർമാർ മകൻ റവ. ഡോ. റ്റി. വത്സൻ എബ്രഹാമുമായി സംസാരിച്ചിരുന്നു. പ്രായാധിക്യമുള്ളതിനാലും മറ്റു ചികിത്സകൾക്കൊന്നും ഈ ഘട്ടത്തിൽ സാദ്ധ്യതകൾ ഇല്ലാത്തതിനാലും ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ഭവനത്തിലേക്ക് മാറ്റുവാൻ നിർദ്ദേശിക്കുകയായിരുന്നു. അതെ തുടർന്ന് അദ്ദേഹത്തെ അവിടെ നിന്നും ഡിസ്ച്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുവന്നു ശുശ്രൂഷിച്ചു വരുന്നു. ഇന്നു രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ അല്പം വ്യത്യാസം കണ്ടു, കണ്ണുകൾ തുറന്നു. ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like