ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ്‌ പുതിയ ഭരണ സമിതി

കുവൈറ്റ് :ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭയുടെ 2018ലേക്കുള്ള പുതിയ ഭരണ സമിതി 19-01-2018ൽ സഭ പ്രസിഡന്റ്‌ പാസ്റ്റർ എം. ജോൺസന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറി സഹോദരൻ രാജേഷ് സേവിയർ, ട്രെഷറാർ സഹോദരൻ സജു രാജ് പുളിക്കൽ
കമ്മിറ്റി അംഗങ്ങൾ : സഹോദരങ്ങൾ മാത്യൂസ് ജോർജ്, തോമസ് ഫിലിപ്പ്, ജോർജ് ആന്റണി, അജു എബ്രഹാം &ബിനു ജോൺ.

YPE ഭരണ സമിതി:-
സെക്രട്ടറി ജസ്റ്റിൻ സഖറിയ
ട്രെഷരാർ അനീഷ്‌ മാത്യു
കമ്മിറ്റി അംഗങ്ങൾ : സഹോദരങ്ങൾ ഷിബു മാത്യു, ബൈജു മാത്യു, റിനോയ്.

സൺ‌ഡേ സ്കൂൾ ഡിപ്പാർട്മെന്റ് കഴിഞ്ഞ വർഷങ്ങളിൽ മികച്ച സേവനം കാഴ്ച വച്ചു കൊണ്ടിരിക്കുന്ന സഹോദരങ്ങൾ ജോജി ബി ജോൺ, സാം ജോൺ തുടരും.

ലേഡീസ് മിനിസ്ട്രി ഭരണ സമിതിയും കഴിഞ്ഞ വർഷത്തെ പോലെ തന്നെ സഹോദരിമാർ സൂസൻ സണ്ണി ആൻഡ്രൂസ്, സ്റ്റെല്ല സണ്ണിയും തുടരും.

മെൻസ് മീറ്റിംഗ് കോർഡിനേറ്റർ ആയി സഹോദരൻ സണ്ണി ആൻഡ്രൂസ് നിയമിക്കപ്പെട്ടു.
വെബ്മാസ്റ്റർ സഹോദരൻ സാം ജോൺ. ഓഡിറ്റർസ് ആയി സഹോദരങ്ങൾ സണ്ണി ആൻഡ്രൂസ്, മനോജ്‌ ജോർജ് & റെജു സഖറിയായും തിരഞ്ഞെടുക്കപ്പെട്ടു..
റീജിയൺ കമ്മിറ്റിയിലേക്ക് സഹോദരങ്ങൾ മാത്യു (ബിനു സാൽമിയ) & ഷാജി മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
വളരെ ശാന്തവും അനുഗ്രഹകരവുമായി നടന്ന പൊതു യോഗം 9:30ന് ജോസ് അങ്കിളിന്റെ പ്രാർത്ഥനയോടും പ്രസിഡന്റ്‌ പാസ്റ്റർ എം. ജോൺസന്റെ ആശീർവാദത്തോടും സമാപിച്ചു.

തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയും മറ്റു ഡിപ്പാർട്മെന്റ് അംഗങ്ങളും വരുന്ന വെള്ളിയാഴ്ച സഭ പ്രസിഡന്റ്‌ പാസ്റ്റർ എം ജോൺസന്റെ ആശീർവാദത്തോടും സഭയുടെ പ്രാർത്ഥനയോടും കൂടി ചുമതല ഏറ്റെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.