ശാരോൻ പത്തനംതിട്ട സെന്റർ കൺവൻഷൻ ആരംഭിച്ചു
പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ് ചർച് പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്നലെ വയ്യാറ്റുപുഴ ശാരോൻ ചർച് ഗ്രൗണ്ടിൽ വച്ചു ആരംഭിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ എം പീറ്റർ പ്രാരംഭ പ്രാർത്ഥന നടത്തി. മൈലപ്ര സെക്ഷൻ പാസ്റ്റർ പി ജോണ് അധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ ജേക്കബ് സാമുവേൽ സങ്കീർത്തനം വായിച്ചു.പാസ്റ്റർ എബി
എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ റോയ് വർഗീസ് സമാപന പ്രാർത്ഥന നടത്തി.
റവ.ജോർജ് മാത്യു പുതുപ്പള്ളി, ഡോ. ബി. വർഗീസ് , പാസ്റ്റർ സാം ടി മുഖത്തല തുടങ്ങിയവർ വരും ദിവസങ്ങളിൽ പ്രസംഗിക്കും. ഇന്ന പാസ്റ്റർസ് മീറ്റിംഗ് ഉണ്ടായിരിക്കും. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ജൈനി മറിയം ജെയിംസും നാളെ ശനിയാഴ്ച സി ഇ എം_ സണ്ഡേസ്കൂൾ സമ്മേളനത്തിൽ പാസ്റ്റർ ഫിലിപ് എബ്രഹാമും പ്രസംഗിക്കും. റാന്നി ലിവിങ് മ്യൂസിക് ഗാനങ്ങൾ ആലപിക്കും.
ഞായറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.