TPM തിരുവല്ല സെന്റർ കൺവൻഷന് അനുഗ്രഹിത തുടക്കം

തിരുവല്ല: പിതാവിന്റെ ഇഷ്ടം ചെയ്ത് സ്വർഗരാജ്യത്തിൽ പ്രവേശിക്കുക എന്നതാണ് ദൈവമക്കളുടെ ലക്ഷ്യം എന്ന് പാസ്റ്റർ ശ്യാമസുന്ദർ പ്രസ്‌താവിച്ചു. റ്റി പി എം തിരുവല്ല സെന്റർ കൺവൻഷൻ ഒന്നാം ദിവസം രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുവിശേഷ പ്രസംഗം കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിലും പകൽ നടക്കുന്ന യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റി പി എം ആരാധന ഹാളിലും നടക്കുന്നത്. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ കണ്‍വൻഷന്റെ അനുഗ്രഹത്തിനായി ഇന്നലെ മുതൽ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും ആരംഭിച്ചു ശനിയാഴ്ച വൈകിട്ട് വരെ തുടരും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജലസ്നാനം ശുശ്രൂഷയും തുടർന്ന് 9ന് തിരുവല്ല സെന്ററിലെ 33 പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം കറ്റോട് റ്റി പി എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
തിരുവല്ല സെന്റർ പാസ്റ്റർ പി. വി ചാക്കോ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സി. എം ജേക്കബ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like