ഐ. പി. സി മാവേലിക്കര വെസ്റ്റ് സെന്റർ കൺവൻഷന്‌ അനുഗ്രഹീത തുടക്കം

ജസ്റ്റിൻ കായംകുളം

മാവേലിക്കര: പെന്തകൊസ്തിന്റെ ആത്മീയ പൈതൃകം പേറുന്ന മാവേലിക്കരയുടെ മണ്ണിൽ പ്രാർത്ഥനയോടെ 80-മത് മാവേലിക്കര വെസ്റ്റ് സെന്റർ കൺവൻഷൻ ആരംഭിച്ചു. നമ്മെ കൃപയുടെ കൂട്ടവകാശികളാക്കി തീർക്കാൻ യേശു ക്രിസ്തു ഈ ഭൂമിയിലേക്ക് ഇറങ്ങി വന്നു നമ്മെ സ്വാതന്ത്രരാക്കി, ഇനി ബന്ധനങ്ങൾ അഴിയപ്പെട്ടവരായി സ്വാതന്ത്രയത്തോടെ ജീവിക്കാം എന്ന സന്ദേശത്തോടെ ഡിസ്ട്രിക്ട് പാസ്റ്റർ റവ. ഡോ. ജോൺ കെ മാത്യു ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജോൺസൻ എബ്രഹാം അധ്യക്ഷൻ ആയിരുന്നു. കോട്ടയം നോർത്ത് സെന്റർ ശുശ്രുഷകനും വേദാധ്യാപകനുമായ പാസ്റ്റർ സണ്ണി ജോർജ് പ്രഥമ രാത്രിയിൽ നിർമല സുവിശേഷം ആത്മാവിൽ നിറഞ്ഞു പ്രസ്താവിച്ചു. ഇത്തവണ പുറത്തിറങ്ങിയ കൺവെൻഷൻ ഗാനങ്ങൾ പ്രകാശനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ O E വർഗീസ്, പാസ്റ്റർ ഷിബു നെടുവേലിൽ തുടങ്ങിയവർ പ്രസംഗിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like