ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 1 മുതൽ 4 വരെ. വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വൈകിട്ട് 5:45ന് സുവിശേഷ പ്രസംഗം കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിലും വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 7ന് വേദപാഠം, 9:30ന് പൊതുയോഗം, വൈകിട്ട് 3ന് കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് 3ന് യുവജന മീറ്റിംഗ് എന്നിവ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റിപിഎം ആരാധന ഹാളിലും നടക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കണ്‍വൻഷന്റെ അനുഗ്രഹത്തിനായി ജനുവരി 8,9,10 തീയതികളിൽ തിരുവല്ല സെന്ററിലേ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥന നടന്നു. ജനുവരി 28ന് തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിലേക്ക് നടന്ന സുവിശേഷ വിളംബര റാലിയിൽ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കൺവൻഷൻ ദിവസങ്ങളിൽ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കും. കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജലസ്നാനം ശുശ്രൂഷയും തുടർന്ന് 9ന് തിരുവല്ല സെന്ററിലെ 33 പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
തിരുവല്ല സെന്റർ പാസ്റ്റർ പി.വി ചാക്കോ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സി.എം ജേക്കബ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.