പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ ആരോഗ്യ നിലയിൽ പുരോഗതി
കുമ്പനാട്: പെട്ടന്നുണ്ടായ പനിയും ശ്വാസ തടസത്തെയും തുടർന്നു തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഐ.പി.സി. മുൻ ജനറൽ പ്രസിഡന്റും, സീനിയർ മിനിസ്റ്ററും ആയ പാസ്റ്റർ ടി.എസ്. എബ്രഹാംന്റെ ആരോഗ്യ നിലയിൽ പുരോഗതി പ്രാപിച്ചു. കഴിഞ്ഞ രാത്രിയിൽ നന്നായി ഉറങ്ങുവാൻ പ്രീയ കർത്തൃ ദാസന് സാധിച്ചു. പ്രാർഥിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും ഹൃദയം നിറഞ്ഞ നന്ദി മകൾ സ്റ്റർലാ ലുക്ക് അറിയിച്ചു. തുടർന്നും പൂർണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിച്ചിട്ടുണ്ട്.