നെടുമ്പാശ്ശേരി : ഐ പി സി നെടുമ്പാശ്ശേരി സെന്റർ 5മത് ബൈബിൾ കൺവെൻഷൻ നാളെ വൈകുന്നേരം 6മണിക്ക് ആരംഭിക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ സണ്ണി മാത്യു ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ഫിലിപ്പ് പി തോമസ്, വർഗീസ് എബ്രഹാം, വി പി ഫിലിപ്പ്, സ്റ്റാൻലി ദാനിയേൽ, ഡോക്ടർ ആൽവിൻ ഡേവിഡ് എന്നിവർ പ്രസംഗിക്കും. ഗ്രേസ് ബീറ്റ്‌സ് കൊച്ചിൻ സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകും. വൈകിട്ട് 6മണി മുതൽ 9മണി വരെ ആയിരിക്കും യോഗം നടക്കുക. കൂടാതെ വെള്ളിയാഴ്ച രാവിലെ 10മണിക്ക് ഉപവാസ പ്രാർത്ഥനയും, ശനിയാഴ്ച രാവിലെ 10മണിക്ക് പൊതുയോഗവും ഞായറാഴ്ച രാവിലെ 9മണിക്ക് സംയുക്ത ആരാധനയും ഉണ്ടായിരിക്കും. ആരാധനക്ക് ശേഷം ഉച്ചക്ക് 2മണി മുതൽ സൺഡേ സ്കൂൾ, പി.വൈ.പി.എ, സഹോദരി സമാജം എന്നിവയുടെ സംയുക്ത വാർഷികവും നടക്കും. അതിനു ശേഷം വൈകുന്നേരം 6മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ നിർധനരായ രോഗികൾക്കുള്ള സഹായ വിതരണം നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ നിർവഹിക്കും.